ഗുണ്ടയെ കാപ്പാ ചുമത്തി കരുതല്‍ തടങ്കലിലാക്കി
11:13 PM Oct 06, 2022 | Deepika.com
കോട്ടയം: ഗുണ്ടയെ കാപ്പാ ചുമത്തി കരുതല്‍ തടങ്കലിലാക്കി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ രാമപുരം മാങ്കുഴിചാലില് അമല്‍ വിനോദി (21)നെയാണ് കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കിയത്. ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തിക്ക് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായ ജില്ലയിലെ രാമപുരം, മണിമല, പൊന്‍കുന്നം, പാലാ, വാകത്താനം, കറുകച്ചാല്‍, മണര്‍കാട് എന്നിവിടങ്ങളിലും, ഇടുക്കി ജില്ലയിലെ തൊടുപുഴ, പത്തനംതിട്ട ജില്ലയിലെ കീഴ്വായ്പൂര്, തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് എന്നീ പോലീസ് സ്റ്റേഷനുകളിലും മോഷണം, വധശ്രമം, അടിപിടി, സംഘം ചേര്‍ന്ന് ആക്രമിക്കുക, പിടിച്ചുപറിക്കുക തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ്.