മെഡിക്കൽ ക്യാന്പ്
10:48 PM Oct 06, 2022 | Deepika.com
വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിന്റെയും സർക്കാർ ആയുർവേദ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വികസനകാര്യ ചെയർപേഴ്സൺ ഷീലാ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. വരുംദിവസങ്ങളിൽ വിവിധ വാർഡുകളിലും സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കും.