റോഡ് മുറിച്ച് കടക്കവേ കാറിടിച്ച് യുവാവ് മരിച്ചു
10:12 PM Oct 06, 2022 | Deepika.com
ചെറുപുഴ: റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് യുവാവ് മരിച്ചു. പ്രാപ്പോയിൽ വള്ളിയോട്ട് ഗോപി-ചന്ദ്രിക ദന്പതികളുടെ മകൻ ജിതിൻ (28) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 9.30തോടെ ചെറുപുഴ തിരുമേനി റോഡിൽ മരമില്ലിന് സമീപമായിരുന്നു അപകടം. ഉടൻ പരിയാരം മെഡിക്കൽ കോളജിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.