മരത്തിൽ കയറുന്നതിനിടെ വീണ യുവാവ് മരിച്ചു
10:04 PM Oct 06, 2022 | Deepika.com
ചേന്ദമംഗലം: ഉച്ചഭാഷിണി കെട്ടുന്നതിന് മരത്തിൽ കയറുന്നതിനിടെ താഴെ വീണ യുവാവ് മരിച്ചു. തെക്കുംപുറം തോട്ടോത്ത് ബാലചന്ദ്രൻ മകൻ ടി.ബി. പ്രസാദ്(34) ആണ് മരിച്ചത്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി 28ന് രാത്രി കിഴക്കുംപുറത്തെ ക്ഷേത്രത്തിൽ മരത്തിൽ ഉച്ചഭാഷിണി കെട്ടി തിരികെ ഇറങ്ങുന്പോഴാണ് താഴെ വീണത്. വീഴ്ചയിൽ തലയ്ക്കും, വയറിനും ഗുരുതരമായി പരിക്കേൽക്കുകയും, വാരിയെല്ല് തകരുകയും ചെയ്തിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംസ്കാരം നടത്തി. പരേതൻ അവിവാഹിതനാണ്. അമ്മ: കമലം.