ചെ​ങ്ക​ള, കു​ഡ്‌​ലു വി​ല്ലേ​ജു​ക​ള്‍ വി​ഭ​ജി​ക്ക​ണമെന്ന്

12:42 AM Oct 06, 2022 | Deepika.com
കാ​സ​ർ​ഗോ​ഡ്: കാ​സ​ര്‍​ഗോ​ഡ് താ​ലൂ​ക്ക് പ​രി​ധി​യി​ല്‍ ജ​ന​സം​ഖ്യാ​ടി​സ്ഥാ​ന​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​ളു​ക​ളു​ള്ള ചെ​ങ്ക​ള, കു​ഡ്‌​ലു വി​ല്ലേ​ജു​ക​ള്‍ വി​ഭ​ജി​ച്ച് പു​തി​യ വി​ല്ലേ​ജു​ക​ള്‍ രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് കാ​സ​ര്‍​ഗോ​ഡ് താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
മു​നി​സി​പ്പ​ല്‍ പ​രി​ധി​യി​ലു​ള്ള എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധ​രാ​യ കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ പ​ഠി​ക്കു​ന്ന ബ​ഡ്സ് സ്‌​കൂ​ളി​ന്‍റെ കെ​ട്ടി​ടം കാ​ല​പ്പ​ഴ​ക്ക​ത്താ​ല്‍ ഉ​പ​യോ​ഗ യോ​ഗ്യ​മ​ല്ലാ​താ​യി​രി​ക്കു​ന്ന​തി​നാ​ല്‍ പു​തി​യ കെ​ട്ടി​ടം പ​ണി​ത് ന​ല്‍​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കാ​സ​ര്‍​ഗോ​ഡ് പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡി​ലെ പാ​ര്‍​ക്കിം​ഗ് പ്ര​ശ്നം, അ​ണ​ങ്കൂ​ര്‍ ആ​യു​ര്‍​വേ​ദാ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള പു​തി​യ റോ​ഡി​ന്‍റെ നി​ര്‍​മാ​ണം തു​ട​ങ്ങി​യ​വ​യും യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്തു. എ​ന്‍.​എ.​നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​മ്പ​ഡാ​ജെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹ​മീ​ദ് പൊ​സോ​ളി​ഗെ, രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ളാ​യ കെ.​എ.​മു​ഹ​മ്മ​ദ് ഹ​നീ​ഫ, മൂ​സ ബി.​ചെ​ര്‍​ക്ക​ള, കെ.​എം.​ഹ​സൈ​നാ​ര്‍, നാ​ഷ​ണ​ല്‍ അ​ബ്ദു​ള്ള, സ​ണ്ണി അ​ര​മ​ന, എം.​അ​ബ്ബാ​സ്, ക​രു​ണ്‍ താ​പ്പ, മു​ഹ​മ്മ​ദ് ടി​ന്പ​ര്‍,ത​ഹ​സി​ല്‍​ദാ​ര്‍ കെ.​എ.​സാ​ദി​ഖ് ബാ​ഷ, ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ ര​മേ​ശ​ന്‍ പൊ​യി​നാ​ച്ചി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.