കാഞ്ഞങ്ങാട്: മെട്രോ മുഹമ്മദ് ഹാജിയുടെ സ്മരണാര്‍ഥം ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തുന്ന പ്രഥമ മെട്രോ സ്മാരക പുരസ്കാരങ്ങളുടെ സമര്‍പ്പണവും അനുസ്മരണവും ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും. പ്രഫ.കെ.പി ജയരാജന് ( വിദ്യാഭ്യാസം), അഷ്റഫ് താമരശേരി (ജീവകാരുണ്യം), അബ്ദുൾ മുനീര്‍ കുമ്പള (വ്യവസായം) എന്നിവര്‍ക്കാണ് പുരസ്കാരം നല്‍കുന്നത്. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
രാജ്മോഹന്‍ ഉണ്ണിത്താന് എംപി അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കും. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ സി.മുഹമ്മദ്കുഞ്ഞി, പി.എസ്.ഇബ്രാഹിം, അബ്ദുറസാഖ് തായിലക്കണ്ടി, കെ.ബി.എം.ഷെരീഫ്, പി.പി അബ്ദുറഹ്മാന്, മുഹമ്മദലി ചിത്താരി, ബഷീര്‍ ചിത്താരി എന്നിവര്‍ സംബന്ധിച്ചു.
മെട്രോ പുരസ്കാര സമര്‍പ്പണം ഇന്ന്
12:41 AM Oct 06, 2022 | Deepika.com