നീലേശ്വരം: വിലയിടിവു കാരണം കർഷകർ വളരെ ബുദ്ധിമുട്ടിലായതിനാൽ അവരുടെ സംരക്ഷണത്തിനായി സർക്കാർ ഇടപെടുകയും റബറിന്റെ തറവില 200 രൂപയായും പച്ചത്തേങ്ങയുടെ തറവില 40 രൂപയായും ഉയർത്തി കർഷകരെ സഹായിക്കണമെന്ന് കർഷക കോൺഗ്രസ്-എസ് ജില്ലാ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
കോൺഗ്രസ്-എസ് ജില്ലാ പ്രസിഡന്റ് ടി.വി. വിജയൻ ഒളവറ ഉദ്ഘാടനം ചെയ്തു. രാഘവൻ കൂലേരി അധ്യക്ഷതവഹിച്ചു. പി.വി.ഗോവിന്ദൻ, ഇ.നാരായണൻ, കെ.വി.പുരുഷോത്തമൻ,പ്രമോദ് കരുവളം, കെ.ജനാർദ്ദനൻ, എൻ.സുകുമാരൻ, കെ.പി.മോഹനൻ, ജോർജ്കുട്ടി തോമസ് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: രാഘവൻ കൂലേരി(പ്രസിഡന്റ്), ബിജു വരാച്ചേരി (വൈസ് പ്രസിഡന്റ്), എൻ.സുകുമാരൻ(സെക്രട്ടറി), യു.വി.ബാലചന്ദ്രൻ (ജോയിന്റ് സെക്രട്ടറി), കെ.സി.കുര്യൻ(ട്രഷറർ).
റബറിന് തറവില 200 രൂപയാക്കണം: കർഷക കോൺഗ്രസ്-എസ്
12:41 AM Oct 06, 2022 | Deepika.com