പേവിഷ പ്രതിരോധ കുത്തിവയ്പ് നടത്തി
12:37 AM Oct 06, 2022 | Deepika.com
പയ്യാവൂർ: ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തും ഏരുവേശി ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന തെരുവു നായ്ക്കളിലെ പേവിഷ പ്രതിരോധ കുത്തിവയ്പ് ഏരുവേശി ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ആരംഭിച്ചു. 21 തെരുവു നായകൾക്ക് വാക്സിൻ നൽകി. പഞ്ചായത്ത് പ്രസിഡന്റ് ടെസി ഇമ്മാനുവൽ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഷൈല ജോയ്, വെറ്ററിനറി സർജൻ പി. നീതു, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരായ വിമൽ, കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി. ഇന്നും നാളെയുമായി വളർത്തു നായകൾക്കുള്ള കുത്തിവയ്പുകൾ നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടെസി ഇമ്മാനുവൽ അറിയിച്ചു.