കണ്ണൂർ: വീട്ടുകാർ ഉറങ്ങിക്കിടക്കവെ അലമാരയിൽ സൂക്ഷിച്ച 15 പവൻ സ്വർണാഭരണങ്ങളും പണവും കവർന്നു. റിട്ട. റെയിൽവെ ജീവനക്കാരൻ ചിറക്കൽ പണ്ണേരി മുക്കിലെ ശ്രീപർണ്ണത്തിൽ ദാമോദരന്റെ വീട്ടിലാണ് കഴിഞ്ഞ മൂന്നിന് രാത്രി മോഷണം നടന്നത്. ദാമോദരനും ഭാര്യ ഗിരിജയും മകളുമാണ് വീട്ടിൽ താമസിക്കുന്നത്.
ടെറസ് വഴി വീടിന്റെ മുകൾനിലയിലെത്തിയ മോഷ്ടാവ് വാതിൽ കുത്തിത്തുറന്നാണ് അകത്തു കടന്നത്.
രാവിലെ ഉറക്കമുണർന്ന വീട്ടുകാർ അടുക്കളയുടെയും അകത്തെ മുറികളുടെയും വാതിൽ തുറന്നനിലയിൽ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണവിവരം അറിയുന്നത്. ഗിരിജയുടെ പരാതിയിൽ വളപട്ടണം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വീട്ടുകാർ ഉറങ്ങിക്കിടക്കവെ വീട് കുത്തിത്തുറന്ന് 15 പവൻ കവർന്നു
12:35 AM Oct 06, 2022 | Deepika.com