തളിപ്പറമ്പ്: കരിഓയില്‍ മറിഞ്ഞതിനെ തുടർന്ന് ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ ദേശീയപാതയില്‍ തളിപ്പറമ്പ് കോഫീഹൗസിന് സമീപമായിരുന്നു സംഭവം. ഇതുവഴി കടന്നുപോയ നാല് ഇരുചക്രവാഹനങ്ങളാണ് റോഡിലെ കരിഓയിലില് തെന്നിവീണത്. ബൈക്ക് യാത്രികർക്ക് പരിക്കേറ്റു.
അപകടത്തിൽപ്പെട്ടു വീണ ഒരു ബൈക്ക് ബസിനടിയില്പ്പെട്ടെങ്കിലും ഭാഗ്യംകൊണ്ടാണ് രക്ഷപെട്ടത്. തളിപ്പറമ്പ് പോലീസും അഗ്നിരക്ഷാസേനയും കരിഓയില്‍ മറിഞ്ഞ സ്ഥലത്ത് ജില്ലിപ്പൊടി വിതറി കൂടുതല്‍ അപകടമുണ്ടാകുന്നത് തടഞ്ഞു.
റോഡിലേക്ക് കരിഓയിൽ മറിഞ്ഞു: ബൈക്കുകൾ തെന്നിവീണു
12:35 AM Oct 06, 2022 | Deepika.com