പാലക്കാട് : സിഎംഎൽ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് പാലക്കാട് രൂപതയിൽ കലോത്സവം നടന്നു.
ഓഗസ്റ്റ് 28ന് ആരംഭിച്ച മത്സരങ്ങൾക്ക് പാലക്കാട് സെന്റ് റാഫേൽസ് കത്തീഡ്രൽ സ്ക്വയറിൽ തിരശീല വീണു. ആദ്യഘട്ടങ്ങൾ ശാഖ മത്സരങ്ങളിൽ ആരംഭിച്ച് പത്ത് മേഖലകളിലായി മേഖല മത്സരങ്ങൾ സംഘടിപ്പിച്ചു.
മേഖല മത്സരങ്ങളിൽ വിജയികളായവരാണ് രൂപത മത്സരത്തിൽ മാറ്റുരച്ചത്. 54 വിഭാഗങ്ങളിലായി 1366 പേരാണ് രൂപത മത്സരങ്ങളിൽ പങ്കെടുത്തത്. രാവിലെ ഒന്‍പതുമണിക്ക് ആരംഭിച്ച കലോത്സവത്തിൽ വൈകുന്നേരം ഏഴുമണി വരെ നീണ്ടുനിന്നു.
മേഖല ആനിമേറ്റർമാരും ശാഖ ആനിമേറ്റർമാരും മത്സരങ്ങൾക്ക് നേതൃത്വം നല്കി. വിജയികൾക്കുള്ള സമ്മാനദാനം ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ നിർവഹിച്ചു. വികാരി ജനറാൾ മോണ്‍. ജീജോ ചാലയ്ക്കൽ ആശംസകൾ നേർന്നു.
399 പോയിന്റോടെ വടക്കേഞ്ചേരി മേഖല ഒന്നാം സ്ഥാനവും 255 പോയിന്റുമായി മണ്ണാർക്കാട് മേഖല രണ്ടാം സ്ഥാനവും 219 പോയിന്റോടെ ഒലവക്കോട് മേഖല മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
138 പോയിന്റോടെ ഏറ്റവും മികച്ച ശാഖയായി ധോണി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ 105 പോയിന്റുമായി പന്തലാംപാടം ശാഖ രണ്ടാം സ്ഥാനത്തെത്തി.
വ്യക്തിഗത ഇനങ്ങളിൽ എ ഗ്രേഡോടെ ഒന്ന്, രണ്ട് സ്ഥാനം കരസ്ഥമാക്കിയവർ 24ന് താമരശേരിയിൽ നടക്കുന്ന സംസ്ഥാന മത്സരങ്ങളിൽ പങ്കെടുക്കും.
മത്സരങ്ങൾക്ക് രൂപത ഡയറക്ടർ ഫാ. ജിതിൻ വേലിക്കകത്ത്, ആനിമേറ്റർ സിസ്റ്റർ ഒ.പി. അനിത, രൂപത കോ-ഓർഡിനേറ്റർ ജെയ്സ് ജോണ്‍, രൂപത ഭാരവാഹികളായ അൽഫോണ്‍സ്, ജിയ, ഏഞ്ചൽ, ജിബിൻ, മിലന തുടങ്ങിയവർ നേതൃത്വം വഹിച്ചു.
സിഎംഎൽ രൂപത കലോത്സവം: വടക്കഞ്ചേരി മേഖല ചാന്പ്യന്മാർ
12:30 AM Oct 06, 2022 | Deepika.com