കോയന്പത്തൂർ : സിംഗപ്പൂരിൽ നിന്ന് കോയന്പത്തൂരിലേക്ക് സ്വർണം കടത്തുകയായിരുന്ന രണ്ടുപേർ പിടിയിൽ.
ഇവരിൽ നിന്ന് 5.7 കിലോ സ്വർണാഭരണങ്ങൾ പിടിച്ചെടുത്തു. സിംഗപ്പൂരിൽ നിന്ന് വിമാനത്തിൽ കോയന്പത്തൂരിലെത്തിയ ആറ് യാത്രക്കാർ കോയന്പത്തൂർ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പിടിയിലായത്.
ചങ്ങലകളും വളകളും പാന്റ് പോക്കറ്റിൽ ഒളിപ്പിച്ച് കടത്തുന്നത് കണ്ടെത്തി. ചെന്നൈയിലെ മുഹമ്മദ് അഫ്സലിൽ (32) നിന്ന് ഒരു കോടിയിലധികം രൂപയുടെ സ്വർണം പിടികൂടി ജാമ്യമില്ലാ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കോയന്പത്തൂർ ജയിലിൽ അടച്ചു. മറ്റൊരു യാത്രക്കാരനായ ട്രിച്ചി സ്വദേശി കൃഷ്ണ (66) നിൽനിന്ന് പിടികൂടിയ സ്വർണത്തിന് 50 ലക്ഷത്തിലേറെയും ഒരു കോടിയിൽ താഴെയും വിലയുള്ളതിനാൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ബാക്കിയുള്ള നാല് യാത്രക്കാരെ അധികൃതർ വിട്ടയച്ചു. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർ അന്വേഷണം നടത്തിവരികയാണ്.
കോയന്പത്തൂർ വിമാനത്താവളത്തിൽ സ്വർണാഭരണങ്ങൾ പിടിച്ചെടുത്തു
12:29 AM Oct 06, 2022 | Deepika.com