മൂവാറ്റുപുഴ : സ്നേഹത്തണൽ പരിസ്ഥിതി സൗഹൃദ സ്നേഹ കൂട്ടായ്മയുടെ ‘കുഞ്ഞിളം കൈകൾ കൊണ്ടൊരു തൈ നടാം എന്റെ പരിസ്ഥിതിക്കായ്’ എന്ന പദ്ധതിക്ക് തുടക്കമായി.
മാറാടി മണിയങ്കല്ല് അങ്കണവാടിയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോർജ് ഫലവൃക്ഷ തൈകൾ അങ്കണവാടിക്കു കൈമാറി ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് സി.സി. കണ്ണൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സർക്കാരിന്റെ മികച്ച പ്രോഗ്രാം ഓഫീസർ അവാർഡ് ജേതാവ് സമീർ സിദ്ദീഖി, ഹന്ന റോക്ക്സ് മാനേജർ ഹരീഷ് ജി. നായരും വൃക്ഷത്തൈകൾ നട്ടു.
മാറാടി അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സൊസൈറ്റി പ്രസിഡന്റ് സാബു ജോണ് മുഖ്യപ്രഭാഷണം നടത്തി. ഈസ്റ്റ് മാറാടി സ്കൂൾ അധ്യാപകൻ രതീഷ് വിജയൻ, സിനോയി മാറാടി തുടങ്ങിയവർ പങ്കെടുത്തു.
പരിസ്ഥിതി പദ്ധതിക്ക് തുടക്കമായി
12:24 AM Oct 06, 2022 | Deepika.com