കോലഞ്ചേരി: റവന്യൂ ജില്ലാ സ്കൂൾ ഗെയിംസ് മത്സരങ്ങൾ ഇന്ന് രാവിലെ 10ന് സെന്റ് പീറ്റേഴ്സ് എച്ച്എസ്എസ് ഗ്രൗണ്ടിൽ ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്യും. ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടിയുടെ ഉദ്ഘാടനം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്സാണ്ടർ നിർവഹിക്കും. സെന്റ് പീറ്റേഴ്സ് സ്കൂൾ ബോർഡ് ചെയർമാൻ ഫാ. ജേക്കബ് കുര്യൻ അനുഗ്രഹ പ്രഭാഷണം നടത്തും. മാനേജർ അഡ്വ. മാത്യു പി. പോൾ അധ്യക്ഷത വഹിക്കും.
ഇന്നും നാളെയുമായി സെന്റ് പീറ്റേഴ്സ് സ്കൂളിൽ വോളിബോൾ ചാന്പ്യൻഷിപ്പ് നടക്കും. രണ്ട് കോർട്ടുകളിലാണ് മത്സരങ്ങൾ. 14 ഉപജില്ലകളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കും. ഇന്ന് സബ് ജൂണിയർ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ജൂണിയർ പെണ്‍കുട്ടികളുടെയും മത്സരം നടക്കും. നാളെ ജൂണിയർ ബോയ്സ്, സീനിയർ ബോയ്സ്, ഗേൾസ് വിഭാഗങ്ങളിൽ മത്സരമുണ്ടാകും. ടീം മാനേജർമാർ ഇന്ന് രാവിലെ ഒന്‍പതിന് റിപ്പോർട്ട് ചെയ്യണം. രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷമാണ് സ്കൂൾ ഗെയിംസ് നടക്കുന്നത്.
റവന്യൂ ജില്ലാ സ്കൂൾ ഗെയിംസ് കോലഞ്ചേരിയിൽ ഇന്നു മുതൽ
12:24 AM Oct 06, 2022 | Deepika.com