കൂത്താട്ടുകുളം: സംസ്ഥാന വെയർ ഹൗസിംഗ് കോർപറേഷൻ ചെയർമാൻ പി. മുത്തു പാണ്ടി കൂത്താട്ടുകുളത്ത് സന്ദർശനം നടത്തി. വെയർ ഹൗസിംഗ് കോർപറേഷന്റെ ഗോഡൗണുകൾ ആരംഭിക്കുവാനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് ചെയർമാൻ കൂത്താട്ടുകുളത്ത് എത്തിയത്.
ഗവ. യുപി സ്കൂളിനു സമീപമുള്ള ജലവിഭവ വകുപ്പിന്റെ ഗോഡൗണും, സ്ഥലവും സന്ദർശിച്ചു. ഇവ വിട്ടുകിട്ടുന്ന മുറയ്ക്ക് വെയർഹൗസിംഗ് കോർപറേഷന്റെ അത്യാധുനിക ഗോഡൗണുകൾ നിർമിക്കുമെന്ന് പി. മുത്തു പാണ്ടി പറഞ്ഞു.
ഈ പ്രദേശം എംസി റോഡരുകിൽ സ്ഥിതി ചെയ്യുന്നതും വിമാനത്താവളം, തുറമുഖം എന്നിവിടങ്ങളിലേക്ക് എളുപ്പം എത്തിച്ചേരാൻ കഴിയുന്ന വിധത്തിലുമായതിനാൽ മേഖലയിൽ ഒട്ടേറെ വികസനം കൊണ്ടുവരാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നഗരസഭാധ്യക്ഷ വിജയ ശിവൻ, ഉപാധ്യക്ഷ അംബിക രാജേന്ദ്രൻ, നേതാക്കളായ എം.എം. ജോർജ്, കെ. ചന്ദ്രശേഖരൻ, എ.എസ്. രാജൻ, നഗരസഭാംഗം പി.ആർ. സന്ധ്യ എന്നിവർ ചെയർമാനോടൊപ്പം സ്ഥലം സന്ദർശിച്ചു.
ജലവിഭവ വകുപ്പിന്റെ ഗോഡൗണ്‍ സന്ദർശിച്ചു
12:24 AM Oct 06, 2022 | Deepika.com