മൂവാറ്റുപുഴ: ആനിക്കാട് തിരുവുംപ്ലാവ് ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ വിദ്യാരംഭവും വിശേഷാൽ പൂജകളും നടന്നു. എഴുത്തിനിരുത്തൽ ചടങ്ങുകൾക്ക് മനോജ് കുമാറും വിദ്യാർഥികൾക്കുള്ള നവരാത്രി ആചരണങ്ങൾക്ക് നാരായണ ശർമയും ആചാര്യത്വം വഹിച്ചു. ക്ഷേത്രത്തോടനുബന്ധിച്ച് പ്രവർത്തിക്കുന്ന സനാതന സ്കൂൾ ഓഫ് ലൈഫിലെ ഈ വർഷത്തെ പഠന പരിപാടികൾക്കും വിജയദശമി ദിനത്തിൽ തുടക്കമായി.
കൂത്താട്ടുകുളം: കേളി ഫൈൻ ആർട്ട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നവരാത്രി ആഘോഷം നടത്തി. കെ. ജയ, രാജു ചിറ്റേത്ത്, പ്രിൻസ് പോൾ ജോണ് എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. കേളി പ്രസിഡന്റ് സി.എൻ. പ്രഭകുമാർ അധ്യക്ഷത വഹിച്ചു.
മൂവാറ്റുപുഴ: മുളവൂർ അറേക്കാട് ദേവീക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് മഹാനവമി പൂജ, സരസ്വതി മണ്ഡപത്തിൽ വിശേഷാൽ പൂജകൾ, അർച്ചന എന്നിവ നടന്നു. വിജയദശമി ആഘോഷങ്ങൾക്കും വിദ്യാരംഭത്തിനും ക്ഷേത്രം മേൽശാന്തി ഹരികുമാർ നന്പൂതിരി നേതൃത്വം നൽകി.
നവരാത്രി ആഘോഷം
12:24 AM Oct 06, 2022 | Deepika.com