കാലടി: സർക്കാർ സംവിധാനവും ഉദ്യോഗസ്ഥരും കടമകൾ മറക്കരുതെന്നും ലഹരി സംബദ്ധമായ കേസിൽ ശിക്ഷ വർധിപ്പിച്ച് കർശനമാക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി അതിരൂപത പ്രസിഡന്റ് അഡ്വ. ചാർളി പോളും, ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചനും ആവശ്യപ്പെട്ടു. ലഹരി മാഫിയകളുടെ നീരാളിപ്പിടിത്തത്തിൽ നിന്ന് നാടിനെ മോചിപ്പിക്കാൻ ശിക്ഷ വർധിപ്പിച്ചേ മതിയാകൂ മദ്യവിരുദ്ധ സമിതി നേതാക്കൾ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് വ്യാപമാകുന്ന ലഹരി മാഫിയസംഘങ്ങളെ അമർച്ച ചെയ്യാനും മദ്യം, മയക്കുമരുന്നിനെതിരേയും ജാതി, മത,രാഷ്ട്രീയഭേദമെന്യെ പൊതു സമൂഹം കർമനിരതരായി മുന്നോട്ട് വരണമെന്നും സമിതി നേതാക്കൾ ആവശ്യപ്പെട്ടു.
ദൈവദാസൻ ജോർജ് വാകയിലച്ചന്റെ നേർച്ചസദ്യ: പന്തലിന് കാൽനാട്ടി
മരട്: മൂത്തേടം ഇടവകയിൽ പ്രശസ്തമായ ദൈവദാസൻ ജോർജ് വാകയിലച്ചന്റെ 91ാം ചരമവാർഷികത്തോടനുബന്ധിച്ച് നടക്കുന്ന നേർച്ചസദ്യയ്ക്കുള്ള പന്തലിന്റെ കാൽനാട്ടുകർമം ചെയർമാൻ ഫാ. ജോസഫ് ചേലാട്ട് നിർവഹിച്ചു. നവംബർ 3, 4 തീയതികളിലാണ് നേർച്ച സദ്യ. വൈസ് ചെയർമാൻമാരായ ഫാ. റെനിൽ തോമസ്, സിസ്റ്റർ ജെസീന്ത, എഡ്വവിൻ ഏറയിൽ, ആൻസലാം നടുവില വീട്, ജനറൽ കൺവീനർ ആൻഡ്രൂസ് ബോബി, ഫിനാൻസ് കൺവീനർ ജെറിൻ വട്ടത്തറ, പന്തൽ കൺവീനർ ജസ്റ്റിൻ അറക്കൽ, ബ്രദർ നിധിൻ, മറ്റു കൺവീനർമാർ എന്നിവർ സന്നിഹിതരായി. അന്പതിനായിരം പേർക്കുള്ള നേർച്ചസദ്യയാണ് ഒരുക്കുന്നതെന്ന് കൺവീനർ ജസ്റ്റിൻ അറക്കൽ അറിയിച്ചു.
ലഹരിക്കേസിൽ ശിക്ഷ കൂട്ടണം: കെസിബിസി മദ്യവിരുദ്ധസമിതി
12:20 AM Oct 06, 2022 | Deepika.com