അങ്കമാലി: അങ്കമാലി യൂദാപുരം തീർഥാടന കേന്ദ്രത്തിൽ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാളിനോടനുബന്ധിച്ച് 27 ന് നടത്തുന്ന ഊട്ടു നേർച്ചസദ്യയ്ക്കുള്ള പന്തലിന്റെ കാൽ നാട്ടുകർമം ബെന്നി ബഹനാൻ എംപി നിർവഹിച്ചു. ചടങ്ങിൽ വികാരിയും റെക്ടറുമായ ഫാ. സെബാസ്റ്റ്യൻ കറുകപ്പിളളി മുഖ്യകാർമികനായിരുന്നു. ഒരു ലക്ഷം പേർക്കാണ് സദ്യയൊരുക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് ജിനി രാജീവ്, വൈസ് പ്രസിഡന്റ് റോയ് സെബാസ്റ്റ്യൻ, മെമ്പർമാരായ എം.എസ്. ശ്രീകാന്ത്, സാലി വിൽസൻ, ഷിബു പൈനാടത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സീലിയ വിന്നി, എൻഎസ്എസ്, എസ്എൻഡിപി ശാഖാ ഭാരവാഹികളായ ശ്രീധരമേനോൻ, എ.ജി. ബൈജു, അങ്കമാലി ജുമാ മസ്ജിതിലെ ഇബ്രാഹിം മൗലവി, തിരുനാൾ കമ്മിറ്റി ഭാരവാഹികളും അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. തിരുനാളിന് ഒരുക്കമായിട്ടുള്ള നൊവേന 16ന് ആരംഭിക്കും. 25ന് കൊടിമരത്തിന്റെ ആശീർവാദവും തിരുനാളിന്റെ കൊടിയേറ്റവും ആർച്ചുബിഷപ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ നിർവഹിക്കും. 27 ന് വിശുദ്ധ യൂദാശ്ലീഹായുടെ പുതിയ കപ്പേളയുടെ വെഞ്ചിരിപ്പും നേർച്ച സദ്യയുടെ വെഞ്ചിരിപ്പും വരാപ്പുഴ ആർച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ നിർവഹിക്കും.
യൂദാപുരം പള്ളിയിലെ നേർച്ചസദ്യ: പന്തലിന്റെ കാൽനാട്ട് നടത്തി
12:20 AM Oct 06, 2022 | Deepika.com