കാട്ടാക്കട: നഴ്സറിയിൽ ഭീതി പരത്തിയ പെരുമ്പാമ്പിനെ എസ്ഐ എത്തി ചാക്കിലാക്കി.മാറനല്ലൂർ സ്റ്റേഷൻ പരിധിയിലെ കണ്ടലയിൽ ചൊവ്വാഴ്ച രാത്രി 10. 30 ഓടെയാണ് സംഭവം. നഴ്സറിക്ക് സമീപത്തായി പെരുമ്പാമ്പിനെ കണ്ടതായും വഴിയാത്രക്കാർ ഭയന്നു നിൽക്കുന്നതായും മാറനല്ലൂർ പോലീസ് സ്റ്റേഷനിൽ ഫോൺ സന്ദേശം എത്തിയതിനെ തുടർന്നാണ് എസ്ഐ കിരൺ ശ്യാമും സംഘവം സ്ഥലത്തെത്തിയത്.
തുടർന്ന് പാന്പിനെ കണ്ടെത്തി ചാക്കിലാക്കുകയായിരുന്നു. തുടർന്നാണ് വനം വകുപ്പിനെ അറിയിച്ചത്. രാത്രിയോടെ വനം വകുപ്പ് ജീവനക്കാർ എത്തി പാമ്പിനെ ഏറ്റെടുത്തു. മുൻപ് മുഖ്യമന്ത്രി പങ്കെടുത്ത വേദിയിലേക്ക് കയറാൻ ശ്രമിച്ച ആളെ ആൾക്കൂട്ടം തല്ലിയപ്പോൾ അയാളെ രക്ഷിക്കാനായി അയാളുടെ പുറത്ത് സുരക്ഷാ കവചമായി കിടന്ന് തല്ലേറ്റുവാങ്ങിയ ആളാണ് എസ്ഐ കിരൺ ശ്യാം.
ലഹരിവിരുദ്ധ പോരാട്ടത്തിന്
ട്രാൻസ്പോർട്ട് തൊഴിലാളികൾ
നെയ്യാറ്റിൻകര: ആരോഗ്യത്തിന് ഹാനികരമായ ലഹരി വസ്തുക്കൾ ഉന്മൂലനം ചെയ്യണമെന്ന സന്ദേശവുമായി ട്രാൻസ്പോർട്ട് ജീവനക്കാരുടെ കാമ്പയിന് തുടക്കമായി. കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള ലഹരിക്കെതിരെ ഒരു കൈയൊപ്പ് പ്രചാരണ പരിപാടി സി.കെ. ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എൻ.കെ. രഞ്ജിത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വി. കേശവൻകുട്ടി, സുശീലൻ മണവാരി, യൂണിറ്റ് ഭാരവാഹികളായ ജി. ജിജോ, എൻ.എസ്. വിനോദ്, ആർ. രഘു , കെ.സി. വിപിൻദാസ്, എസ്.ആർ. ഗിരീഷ്, എം. ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.
പെരുമ്പാമ്പിനെ ചാക്കിലാക്കാൻ എസ്ഐയും
12:15 AM Oct 06, 2022 | Deepika.com