ബസ് സർവീസ് റദ്ദാക്കൽ: കോൺഗ്രസ് സത്യഗ്രഹ സമരം നടത്തി
12:14 AM Oct 06, 2022 | Deepika.com
നെടുമങ്ങാട് : നെടുമങ്ങാട് താലൂക്കിലെ ഗ്രാമീണ മേഖലയിലേക്കുള്ള കെഎസ്ആർടിസി നിർത്തലാക്കിയ സർവീസുകൾ അടിയന്തരമായി പുനസ്ഥാപിക്കണമെന്ന് മുൻ ജില്ലാ പഞ്ചായത്ത് അംഗം ആനാട് ജയൻ ആവശ്യപ്പെട്ടു. നെടുമങ്ങാട് താലൂക്കിലെ ട്രാൻസ്പോർട്ട് ഡിപ്പോകളിൽ നിന്നും സർവീസ് നിരന്തരം റദ്ദാക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനെതിരെ നെടുമങ്ങാട് കെഎസ്ആർടിസി ഡിപ്പോയ്ക്ക് മുന്നിൽ നടത്തിയ സത്യഗ്രഹ സമരത്തിന് നേതൃത്വം നൽകി പ്രസംഗിക്കുകയായിരുന്നു ആനാട് ജയൻ. ഡിസിസി ജനറൽ സെക്രട്ടറി എൻ. ബാജി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ നെട്ടിറച്ചിറ ജയൻ, ടി. അർജുനൻ, വേട്ടംപള്ളി രഘു, ആനാട് സുരേഷ്, തോട്ടുമുക്ക് റഷീദ്, വേട്ടംപള്ളി സനൽ, ഹാഷിം റഷീദ്, ലാൽ വെള്ളാഞ്ചിറ, പ്രവീൺ പനവൂർ, അഭിജിത്ത്, തുമ്പോട് ശശി, വാണ്ട സതീഷ്, കരിപ്പൂര് ഷിബു തുടങ്ങിയവർ പ്രസംഗിച്ചു.