വിഴിഞ്ഞം: തുറമുഖ നിർമ്മാണം മുടക്കി മത്സ്യത്തൊഴിലാളികൾ നടത്തുന്ന നിരാഹാര സമരം തുടരുന്നു. ഇന്ന് മുതൽ പന്തലിൽ വനിതകളുടെ സാന്നിധ്യം കൂട്ടാൻ സമരസമിതി തീരുമാനം. പിന്തുണയുമായി കേരളത്തിന്റെ വിവിധയിടങ്ങളിൽ നിന്ന് കൂടുതൽ ആൾക്കാർ എത്തുന്നത് സമരക്കാരുടെ ആവേശം വർധിപ്പിച്ചു. ഇന്നലെ നടത്തിയ നിരാഹാര സമരത്തിന് കൊല്ലംകോട് പരുത്തിയൂർ ഇടവകകളിൽ നിന്നുള്ള നൂറ് കണക്കിന് ജനങ്ങൾ പങ്കെടുത്തു.
ഫാ. ആന്റോ ജോറിസ് ഉദ്ഘാടനം ചെയ്തു. ഫാ. ജോൺ ജേക്കബ്, ഫാ. നിദേശ്, വിക്ടർ, ജോൺ കുലാസ്, ദേവദാസ് എന്നിവർ ഉൾപ്പെടെ പതിമൂന്നു പേർ നിരാഹാരമനുഷ്ടിച്ചു. ഐക്യദാർഢ്യവുമായി കാർമൽ സിസ്റ്റേഴ്സ്, ബിൻസി തോമസ് അടൂർ, സിസ്റ്റർ ഷിജി (കളമശേരി) എന്നിവർ സമര പന്തലിലെത്തി. ജോയി ജെറാൾഡ്, ജോയി വിൻസന്റ്, ജോസഫ് ജോൺസൺ, ഫാ. ലാബറിൻ യേശു, നിക്സൺ ലോപ്പസ്, പാട്രിക് മൈക്കിൾ എന്നിവർ പ്രസംഗിച്ചു.
വിഴിഞ്ഞം സമരം: വനിതകളുടെ സാന്നിധ്യം കൂട്ടാൻ സമര സമിതി
12:14 AM Oct 06, 2022 | Deepika.com