ഗാന്ധിനഗര്‍: ട്രാക്ക് മുറിച്ചുകടക്കവേ യുവതി ഭര്‍ത്താവിന്റെ മുന്നില്‍ ട്രെയിനിടിച്ചു മരിച്ചു. സംക്രാന്തി ഭാഗത്ത് ഗാന്ധിനഗര്‍ റെയിൽവേ ട്രാക്കിനു സമീപം താമസിക്കുന്ന ചുള്ളിക്കല്‍ സജിയുടെ ഭാര്യ ജൈന (37) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം 6.30നാണ് അപകടം. ഗാന്ധിനഗര്‍ പെട്രോള്‍ പമ്പിനു സമീപത്തെ മീന്‍ കടയില്‍നിന്ന് മീന്‍ വാങ്ങി റെയില്‍വേ ട്രാക്കിലൂടെ നടന്നു വരികയായിരുന്നു. ഭര്‍ത്താവ് ഈ സമയം ഭാര്യയെ കാത്ത് റെയില്‍വേ ട്രാക്കിനു സമീപം നിൽക്കുകയായിരുന്നു. വണ്ടി വരുന്നതു കണ്ട് ഭര്‍ത്താവ് വിളിച്ചു കൂവിയെങ്കിലും ജൈന റെയില്‍വേ ട്രാക്ക് കുറുകെ കടക്കുന്നതിനിടയില്‍ എന്‍ജിന്‍ഭാഗം വന്നിടിക്കുകയായിരുന്നു. ഉടന്‍ തന്നെ മരണം സംഭവിച്ചു. ഗാന്ധിനഗര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. മകന് ജിത്തു (പ്ലസ് വണ്‍ വിദ്യാര്‍ഥി).
ട്രാക്ക് മുറിച്ചുകടക്കവേ യുവതി ഭര്‍ത്താവിന്റെ മുന്നില്‍ ട്രെയിനിടിച്ചു മരിച്ചു
11:54 PM Oct 05, 2022 | Deepika.com