അതിരമ്പുഴ: കാരിസ്ഭവന് ധ്യാനകേന്ദ്രത്തില്‍ നടന്ന അഭിഷേകനിറവ് കണ്വന്ഷന് സമാപിച്ചു. ഫാ. ജോര്‍ജി പള്ളിക്കുന്നേല്‍ വചനശുശ്രൂഷയ്ക്ക് നേതൃത്വം നല്കി.
ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് അനുഗ്രഹ പ്രഭാഷണം നടത്തി. വചനം ശ്രവിച്ച് ആത്മാവിന്റെ അഭിഷേകമുണ്ടായപ്പോഴാണ് നമ്മുടെ കുറവുകളും ബലഹീനതകളും തിരിച്ചറിയാനായതെന്ന് അദ്ദേഹം പറഞ്ഞു.
ഉച്ചയ്ക്കുശേഷംനടന്ന ശുശ്രൂഷകള്‍ക്കു ഡയറക്ടര്‍ ഫാ. ജയിംസ് മഞ്ഞാക്കല്‍ നേതൃത്വം നല്കി. തുടര്‍ന്നു നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് ഫാ. ജസ്റ്റിന് പനച്ചിക്കല്‍ നേതൃത്വം നല്കി.
കാരിസ്ഭവന് അഡ്മിനിസ്ട്രേറ്റര്‍ ഫാ. സഖറിയാസ് പീറ്റര്‍ ചേരയ്ക്കല്‍ പതാക താഴ്ത്തിയതോടെ അഭിഷേകനിറവ് കണ്വന്ഷന് സമാപിച്ചു.
അഭിഷേകനിറവ് കണ്വന്ഷന് സമാപിച്ചു
11:20 PM Oct 05, 2022 | Deepika.com