വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
11:05 PM Oct 05, 2022 | Deepika.com
പുൽപ്പള്ളി: വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന പീടികത്തൊഴിലാളി മരിച്ചു. ടൗണിലെ വ്യാപാര സ്ഥാപനത്തിൽ തൊഴിലാളിയും കർണാടക അന്തർസന്ത സ്വദേശിയുമായ രസികയാണ്(25) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ 30നു രാത്രി താഴെയങ്ങാടിക്കു സമീപം രസിക സഞ്ചരിച്ച സ്കൂട്ടറിൽ ബൈക്ക് ഇടിച്ചായിരുന്നു അപകടം.