മാവേലിക്കര: ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം 84-ാം രാജ്യാന്തര സമ്മേളനം പുന്നമുട് ജീവാരാം സെന്ററില്‍ നടന് സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. യുവജനപ്രസ്ഥാനത്തിന്റെ ലഹരി വിരുദ്ധ ബോധവത്കരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും സുരേഷ് ഗോപി നിര്‍വഹിച്ചു. ലഹരി എന്ന പിശാചിനെ തകര്‍ത്ത് എറിയാനുള്ള കരുത്താണ് യുവത്വം. ലഹരിക്കെതിരെയുള്ള പടയൊരുക്കത്തിന്റെ സമയം വൈകിയിട്ടില്ല, യുവജനങ്ങള്‍ ലഹരി വിപത്തിനെ കൈകാര്യം ചെയ്യണം. അതിനു എല്ലാവിധ പിന്തുണയും നടനായും വ്യക്തിയായും നല്‍കുമെന്നും ലഹരി വിരുദ്ധ പോരാട്ടം എന്ന മുള്‍ക്കിരീടം അണിയുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു.
യുവജനപ്രസ്ഥാനം പ്രസിഡന്റ് ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് അധ്യക്ഷത വഹിച്ചു. മാവേലിക്കര ഭദ്രാസന സഹായ മെതാപ്പൊലീത്ത അലക്സിയോസ് മാര്‍ യൗസേബിയോസ് ആമുഖ സന്ദേശം നല്കി.
ഡോ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ബിജു ഉമ്മന്‍, ഫാ.ജോണ്‍സ് ഈപ്പന്, ഫാ. ഏബഹാം, ഫാ.ഷിജി കോശി, ജനറല്‍ സെക്രട്ടറി ഫാ.അജി കെ.തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
യുവജനപ്രസ്ഥാനം 84-ാം രാജ്യാന്തര സമ്മേളനം
10:51 PM Oct 05, 2022 | Deepika.com