വൈക്കം: നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് വിജയദശമി ദിനത്തിൽ ക്ഷേത്രങ്ങളിലെ സരസ്വതി മണ്ഡപത്തിൽ വിശേഷാൽ പൂജകൾ, വിദ്യാരംഭം എന്നിവ നടന്നു. ഉല്ലല ഓംകാരേശ്വരം, മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രം, കൊടുപ്പാടം ശാരദാമഠം, ഉദയനാപുരം ചാത്തൻകുടി ഭഗവതി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ നൂറുകണക്കിന് കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷര മധുരം നുകർന്നു.
ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തിൽ ഇന്നലെ രാവിലെ ആറിന് സരസ്വതി പൂജയും ഏഴിന് പൂജയെടുപ്പും നടന്നു. തുടർന്ന് കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു. ഡോ. ലാലി പ്രതാപ്, വൈക്കം മഹാദേവ ക്ഷേത്രം മേൽശാന്തി ടി.ഡി. നാരായണൻ നമ്പൂതിരി എന്നിവർ ആദ്യാക്ഷരം പകർന്നു.
വൈക്കം മൂത്തേടത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ വിജയദശമി വിദ്യാരംഭ ചടങ്ങുകൾ നടന്നു. സരസ്വതി മണ്ഡപത്തിൽ വിശേഷാൽ പൂജകൾ, കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കൽ, ഭക്തി ഗാനസുധ എന്നിവ നടന്നു.
ക്ഷേത്രങ്ങളിൽ ആദ്യാക്ഷരമധുരം നുകർന്ന് കുരുന്നുകൾ
10:47 PM Oct 05, 2022 | Deepika.com