ആലപ്പുഴ: പൂന്തോപ്പ് സെന്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിൽ തിരുനാളിന് ആരംഭം കുറിച്ച് ഇന്ന് വൈകിട്ട് 5.30ന് വികാരി ഫാ. സെബാസ്റ്റ്യൻ മണ്ണാൻതുരുത്തിൽ കൊടിയേറ്റും. തുടർന്ന് വചനസന്ദേശവും വിശുദ്ധ കുർബാനയും ഫാ. തോമസ് കന്യേകോണിൽ നിർവഹിക്കും. നാളെ വൈകിട്ട് 5.45ന് വിശുദ്ധ കുർബാന, വചനസന്ദേശം ഫാ. എബി ചങ്ങങ്കരി നേതൃത്വം നൽകും. തുടർന്ന് തിരുസ്വരൂപ വെഞ്ചരിപ്പ്, പ്രസുദേന്തി വാഴ്ച്ച.
ശനിയാഴ്ച ദിവ്യകാരുണ്യ ദിനമാഘോഷിച്ച് വൈകിട്ട് അഞ്ചിന് ലദീഞ്ഞ്, വിശുദ്ധ കുർബാന, വചനസന്ദേശം ഫാ. ബിബിൻ മാമ്പള്ളിതടത്തിൽ. തുടർന്ന് വിശുദ്ധ കുർബാനയുടെ പ്രദക്ഷിണം ഫാ. ജോൺ പരുവപറമ്പിൽ. ഞായറാഴ്ച തിരുനാൾ ദിനം വിശുദ്ധ കുർബാന ഫാ. സെബാസ്റ്റ്യൻ മണ്ണാൻതുരുത്തിൽ, ഫാ.തോമസ് കന്യേകോണിൽ. തുടർന്ന് നേർച്ചക്കഞ്ഞി വെഞ്ചിരിപ്പ്, വിതരണം, കുട്ടികൾക്ക് ചോറുട്ട്. വൈകിട്ട് മൂന്നിന് തിരുനാൾ കുർബാന. തുടർന്ന് തിരുനാൾ പ്രദക്ഷിണം. ഫാ. സെജു കാട്ടിപറമ്പിൽ. തിങ്കളാഴ്ച പൂർവികരുടെ അനുസ്മരണദിനം. രാവിലെ ആറിന് വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം- ഫാ. മാത്യു മുല്ലശേരി.
പൂന്തോപ്പ് സെന്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിൽ തിരുനാളിനു തുടക്കം
10:40 PM Oct 05, 2022 | Deepika.com