ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസണിന്റെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് നടത്തുന്ന സമരം രാഷ്ട്രീയപ്രേരിതമെന്ന് എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി. 17-ാം വാർഡിൽ തൊഴിലുറപ്പ് തൊഴിലാളികൾ തമ്മിലെ ഭിന്നതയാണ് എൻആർഇജിഎസ് ജില്ലാ ഓംബുഡ്സ്മാന്റെ ഇടപെടലിനിടയാക്കിയത്.
പഞ്ചായത്ത് പ്രസിഡന്റിനെ കേൾക്കാതെയാണ് ഓംബുഡ്സ്മാൻ നിഗമനങ്ങളിൽ എത്തിയത്. ഏകപക്ഷീയവും ദുരുപദിഷ്ടവുമായ നടപടിയെ നിയമപരമായി നേരിടും. മത്സ്യത്തൊഴിലാളി കുടുംബത്തിൽ ജനിച്ചുവളർന്ന് തൊഴിലുറപ്പു തൊഴിലാളിയായ വ്യക്തി പഞ്ചായത്ത് പ്രസിഡന്റായതിന്റെ അസഹിഷ്ണുതയാണ് സമരത്തിലൂടെ യുഡിഎഫ് പ്രകടിപ്പിക്കുന്നതെന്നും കമ്മിറ്റി ആരോപിച്ചു.
യുഡിഎഫ് സമരം രാഷ്ട്രീയപ്രേരിതമെന്ന്
10:40 PM Oct 05, 2022 | Deepika.com