ചേർത്തല: മുട്ടം സെന്റ് മേരീസ് ഫോറോന പള്ളിയിലെ വിൻസെന്റ് ഡി പോൾ പുരുഷ, വനിതാ, യൂത്ത് സംയുക്ത കോൺഫറൻസുകളുടെ നേതൃത്വത്തിൽ വിശുദ്ധ വിൻസെന്റ് ഡി പോളിന്റെയും വാഴ്ത്തപ്പെട്ട ഫ്രഡറിക് ഒസാനാമിന്റെയും തിരുനാൾ ആഘോഷിച്ചു.
ഫാ. അജു മുതുകാട്ടിലിന്റെ കാർമികത്വത്തിലുള്ള ദിവ്യബലിക്കുശേഷം നടന്ന യോഗം ചേർത്തല ഫൊറോന വികാരി റവ.ഡോ. ആന്റോ ചേരാംതുരുത്തി ഉദ്ഘാടനം ചെയ്തു. ബേബി ജോൺ, എന്.എം ആലീസ്, മെജോ ഏലിയാസ് ജോസ്, ടോമി ഏബ്രാഹം, സാജു തോമസ് എന്നിവർ പ്രസംഗിച്ചു.
അനുസ്മരിച്ചു
മാന്നാർ: സിപിഎം ജില്ലാ കമ്മിറ്റി അംഗം, കേരള കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം, ദേവസ്വം ബോർഡ് പമ്പാ കോളജ് സ്ഥാപക സെക്രട്ടറി, തിരുവല്ല കാർഷിക വികസന ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച കെ.കെ. ചന്ദ്രശേഖരൻപിള്ള വൈദ്യന്റെ 36-ാമത് ചരമവാർഷികം മാന്നാർ വെസ്റ്റ് ലോക്കൽ കമ്മിറ്റി ആചരിച്ചു.
വീട്ടുവളപ്പിലുള്ള സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്കു ശേഷം അനുസ്മരണ സമ്മേളനം ജില്ലാ കമ്മിറ്റി അംഗം പുഷ്പലത മധു ഉദ്ഘാടനം ചെയ്തു. പി.എൻ. ശെൽവരാജൻ അധ്യക്ഷനായി. പ്രഫ. പി. ഡി. ശശിധരൻ, കെ. എം. അശോകൻ, ജി. രാമകൃഷ്ണൻ, കെ. നാരായണപിള്ള തുടങ്ങിയവർ പ്രസംഗിച്ചു.
വിൻസെന്റ് ഡി പോൾ തിരുനാൾ ആചരണം
10:40 PM Oct 05, 2022 | Deepika.com