അമ്പലപ്പുഴ: തോട്ടപ്പള്ളി ഹാർബറിൽ വ്യാപകമായ മത്സ്യമോഷണം നിത്യസംഭവമാകുന്നു. വിവിധ സ്ഥലങ്ങളിൽനിന്നു നൂറുകണക്കിന് മത്സ്യവ്യാപാരികളാണ് ദിവസവും എത്തിച്ചേരുന്നത്. കൂടാതെ നിരവധി നാട്ടുകാരും മത്സ്യം വാങ്ങുന്നതിനായി ഹാർബറിൽ എത്താറുണ്ട്. വിലകൂടിയ മത്സ്യങ്ങൾ വ്യാപാരികൾ വാങ്ങി വാഹനത്തിൽ സൂക്ഷിക്കുകയും വീണ്ടും മത്സ്യം വാങ്ങാനായി ലേലഹാളിലേക്കു പോകുന്നതിനിടയിലാണ് മോഷണം പതിവാകുന്നത്.
പോലീസ് എയ്ഡ്പോസ്റ്റും കാമറകളും ഉണ്ടെങ്കിലും പലതും നിശ്ചലമാണ്. ഇന്നലെ വീട്ടിലെ ആവശ്യത്തിനായി അമ്പലപ്പുഴ സ്വദേശി വാങ്ങിയ അഞ്ചു കിലോഗ്രാം വില കൂടിയ മത്സ്യം വാഹനത്തിൽനിന്നു നഷ്ടപ്പെട്ടു. പോലീസ് കാമറയിലൂടെ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല.
തോട്ടപ്പള്ളി ഹാർബറിൽ മത്സ്യമോഷണം പതിവാകുന്നു
10:40 PM Oct 05, 2022 | Deepika.com