മുട്ടാര്‍: എടത്വ-മുട്ടാര്‍ വഴി ചങ്ങനാശേരിക്കും ആലപ്പുഴയ്ക്കുമുള്ള ബസ് സര്‍വീസ് അടിയന്തരമായി പുനരാരംഭിക്കണമെന്ന് കേരള കോണ്‍ഗ്രസ് മുട്ടാര്‍ മണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു.
റോഡിന്റെ ടാറിംഗ് കഴിഞ്ഞ സാഹചര്യത്തില്‍ ബസ് ഓടാന്‍ തടസങ്ങൾ നീങ്ങി. വലിയ ടോറസുകള്‍ ധാരാളമായി റോഡിലൂടെ പോകുന്നുണ്ട്. ഒന്നരവര്‍ഷമായി ബസ് സര്‍വീസ് മുടങ്ങിക്കിടക്കുകയാണ്. മുട്ടാര്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, പഞ്ചായത്ത് ഓഫീസ്, വില്ലേജ് ആഫീസ്, ചങ്ങനാശേരിയിലും ആലപ്പുഴയിലും എടത്വയിലും ഉന്നത വിദ്യാഭ്യാസം നടത്തുന്ന വിദ്യാര്‍ഥികള്‍, വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍, വിവിധ ആരാധനാലയങ്ങളില്‍ പോകുന്ന ഭക്തജനങ്ങള്‍ ഇവരൊക്കെ യാത്രയ്ക്കായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു.
അടിയന്തര സാഹചര്യം കണക്കിലെടുത്ത് ബസ് സര്‍വീസ് ഉടൻ ആരംഭിക്കണമെന്ന് മണ്ഡലം എക്സിക്യൂട്ടിവ് ആവശ്യപ്പെട്ടു. കുട്ടനാട് നിയോജകമണ്ഡലം പ്രസിഡന്റ് സണ്ണി തോമസ് കളത്തില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി തോമസുകുട്ടി മാത്യു ചീരംവേലില്‍ ആമുഖ പ്രഭാഷണം നടത്തി.
മണ്ഡലം പ്രസിഡന്റ് തോമസ് സി. ജോസഫ് അധ്യക്ഷത വഹിച്ചു. സ്റ്റീഫന്‍ സി. ജോസഫ്, ജോര്‍ജ് മാത്യു ശ്രാമ്പിക്കല്‍, മാത്യു വര്‍ഗീസ് മുണ്ടയ്ക്കല്‍, ജോസഫ് തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
എടത്വ-മുട്ടാർ ബസ് സര്‍വീസ് പുനരാരംഭിക്കണമെന്ന് കേരള കോണ്‍ഗ്രസ്
10:40 PM Oct 05, 2022 | Deepika.com