മാന്നാർ: ഭാരവണ്ടികൾ കയറി സ്ലാബും പൊട്ടുകയും റോഡ് ഇടിഞ്ഞു താഴുകയും ചെയ്യുന്നതു പതിവാകുന്നു. മാന്നാർ ബസ് സ്റ്റാൻഡിന് വടക്കോട്ടു പോകുന്ന ബസ് സ്റ്റാൻഡ് - കലാതിയിൽ കലുങ്ക് റോഡിന്റെ ആരംഭത്തിലുള്ള ഓടയുടെ മുകളിലുള്ള സ്ലാബും അപ്രോച്ച് റോഡുമാണ് സ്ഥിരമായി തകരുന്നത്.
കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ മൂന്നാമത്തെ തവണയാണ് സ്ലാബ് തകരുന്നത്. കഴിഞ്ഞ രണ്ടു പ്രാവശ്യവും പഞ്ചായത്ത് ഭരണസമിതിയും വാർഡ് മെമ്പറും ഇടപെട്ട് സ്ലാബ് മാറ്റി തകർച്ച പരിഹരിച്ചിരുന്നു. ഇപ്പോൾ വിണ്ടും തകർന്നിരിക്കുകയാണ്. കാലപ്പഴക്കമുള്ള സ്ലാബ് എല്ലാം മാറ്റി പുതിയത് ഇടുകയോ, മൊത്തത്തിൽ കോൺക്രീറ്റ് ചെയ്യുകയോ വേണം. എന്നാൽ, മാത്രമേ സ്ഥിരമായ തകർച്ചയ്ക്കു പരിഹാരം കാണാൻ കഴിയൂ.
റോഡും സ്ലാബും തകർന്നു
10:40 PM Oct 05, 2022 | Deepika.com