കാ​പ്പാ ചു​മ​ത്തി ജ​യി​ലി​ൽ അ​ട​ച്ചു

10:36 PM Oct 05, 2022 | Deepika.com
അ​ടി​മാ​ലി: കാ​പ്പാ നി​യ​മം ചു​മ​ത്തി അ​ടി​മാ​ലി​യി​ൽ യു​വാ​വി​നെ ജ​യി​ലി​ല​ട​ച്ചു. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ മ​ന്നാം​ക​ണ്ടം ത​ല​മാ​ലി കൊ​ല്ല​ത്ത് അ​നീ​ഷ് ജോ​ർ​ജ് (സി​റി​യ​ക്ക് -38) നെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി ജ​യി​ലി​ൽ അ​ട​ച്ച​ത്.
ഇ​യാ​ൾ ക​ഴി​ഞ്ഞ ഏ​ഴ് വ​ർ​ഷ​മാ​യി കൊ​ല​പാ​ത​ക​ശ്ര​മം, സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മം, അ​ടി​പി​ടി, ല​ഹ​രി​ക​ട​ത്ത് തു​ട​ങ്ങി​യ ക്രി​മി​ന​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പൊ​തു​ജ​ന​ങ്ങ​ളു​ടെ സ്വൈ​ര​ജീ​വി​ത​ത്തി​ന് ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി.​യു. കു​ര്യാ​ക്കോ​സ് അ​റി​യി​ച്ചു.