പാലാ: കാരുണ്യ പ്രവർത്തന മേഖലയില്‍ മോണ്‍. ജോസഫ് മലേപ്പറമ്പിലിന്റെ സേവനങ്ങള്‍ മഹത്തരമെന്ന് മാണി സി. കാപ്പന് എംഎല്‍എ. അശരണരായ പാവങ്ങളെ സംരക്ഷിക്കുവാന്‍ സ്വന്തം പേരിലുള്ള സ്ഥലം വിറ്റ പണം കൊണ്ട് കാരുണ്യ ഭവനങ്ങള്‍ നിര്‍മിക്കുകയും അവരെ സംരക്ഷിക്കുകയും ചെയ്യുന്ന അദ്ദേഹം സമൂഹത്തിന് മാതൃകയാണെന്നും എംഎല്‍എ പറഞ്ഞു. പാലാ സന്മനസ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നടന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദഹം. ജോര്‍ജ് സന്മനസ് അധ്യക്ഷത വഹിച്ചു.
മുനിസിപ്പല്‍ ചെയര്മാന് ആന്റോ പടിഞ്ഞാറേക്കര, അഡ്വ. സന്തോഷ് കെ. മണര്‍കാട്ട്, കടനാട് പഞ്ചായത്ത് പ്രസിഡന്റ് ഉഷ രാജു, ജോജോ ചക്കാമ്പുഴ, ത്രേസ്യാമ്മ തോമസ്, ലീലാമ്മ ജോസഫ്, പവിത്ര എന്നിവര്‍ പ്രസംഗിച്ചു. മദ്യ വിരുദ്ധ പ്രവര്‍ത്തകനായ വിനീത് പടന്നമാക്കലിനെ യോഗം അഭിനന്ദിച്ചു. ജോയി ആലുക്കാസ് ഫൗണ്ടേഷന് ഡയാലിസിസ് കിറ്റുകള്‍ വിതരണം ചെയ്തു.
മോണ്‍. ജോസഫ് മലേപ്പറമ്പിലിനെ ആദരിച്ചു
10:24 PM Oct 05, 2022 | Deepika.com