പാ​ലാ ക​ത്തീ​ഡ്ര​ലി​ല്‍ ഉ​പ​വാ​സ മ​ധ്യ​സ്ഥ പ്രാ​ര്‍​ഥ​ന

10:24 PM Oct 05, 2022 | Deepika.com
പാ​ലാ: രൂ​പ​ത ക​രി​സ്മാ​റ്റി​ക് സോ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നാ​ളെ രാ​വി​ലെ 9.30 മു​ത​ല്‍ ര​ണ്ടു വ​രെ പാ​ലാ ക​ത്തീ​ഡ്ര​ലി​ല്‍ ഉ​പ​വാ​സ മ​ധ്യ​സ്ഥ പ്രാ​ര്‍​ഥ​ന ന​ട​ത്തും. രാ​വി​ലെ 9.30 ന് ​ജ​പ​മാ​ല, പ​ത്തി​ന് സ്തു​തി ആ​രാ​ധ​ന, 10.30 ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, 12 ന് ​വ​ച​ന​പ്ര​ഘോ​ഷ​ണം -ബ്ര​ദ​ര്‍ കെ.​പി. ജോ​സ​ഫ്. 1.30 ന് ​ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന. ഫാ. ​ജേ​ക്ക​ബ് വെ​ള്ള​മ​രു​തു​ങ്ക​ല്‍, ഇ​വാ​ഞ്ച​ലൈ​സേ​ഷ​ന്‍ ടീ​മം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും. കു​മ്പ​സാ​രി​ക്കു​വാ​നും സ്പി​രി​ച്വ​ല്‍ ഷെ​യ​റി​ംഗിനും സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. 2.30 മു​ത​ല്‍ 4.30 വ​രെ എ​ല്‍​എ​സ്എ​സി​ന്‍റെ തു​ട​ര്‍ പ​രി​ശീ​ല​നം ഉ​ണ്ടാ​യി​രി​ക്കും.

റോ​ഡ് നി​ര്‍​മാ​ണ ഉ​ദ്ഘാ​ട​നം

പാ​ലാ: മീ​ന​ച്ചി​ല്‍ പ​ഞ്ചാ​യ​ത്തി​ലെ പാ​റ​പ്പ​ള്ളി കോ​ള​നി നി​വാ​സി​ക​ളു​ടെ ദീ​ര്‍​ഘ​നാ​ള​ത്തെ കാ​ത്തി​രി​പ്പി​ന് വി​രാ​മ​മി​ട്ടു പു​തി​യ റോ​ഡി​ന്‍റെ നി​ര്‍​മാ​ണ ഉ​ദ്ഘാ​ട​നം മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. 59 വ​ര്‍​ഷ​മാ​യി ന​ട​പ്പു വ​ഴി മാ​ത്ര​മാ​യി​രു​ന്നു ഒ​ന്നാം വാ​ര്‍​ഡി​ലു​ള്ള ഈ ​കോ​ള​നി​യി​ലേ​ക്കു​ണ്ടാ​യി​രു​ന്ന​ത്. റോ​ഡി​ല്‍​നി​ന്ന് അ​ര​ക്കി​ലോ​മീ​റ്റ​ർ അ​ക​ത്തോ​ട്ട് കി​ട​ക്കു​ന്ന ഈ ​കോ​ള​നി​യി​ല്‍ 29 വീ​ടു​ക​ളാ​ണു​ള്ള​ത്. എം​എ​ല്‍​എ ഫ​ണ്ടി​ല്‍​നി​ന്നും ല​ഭി​ച്ച 30 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് വ​ഴി വീ​തി കൂ​ട്ടി റോ​ഡ് നി​ര്‍​മി​ക്കു​ന്ന​ത്.
എ​ല്ലാ വീ​ടു​ക​ള്‍​ക്ക​രി​കെ​യും വാ​ഹ​ന​ങ്ങ​ള്‍ എ​ത്തു​ന്ന രീ​തി​യി​ലാ​ണ് റോ​ഡി​ന്‍റെ നി​ര്‍​മാ​ണം. മീ​ന​ച്ചി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​യി കു​ഴി​പ്പാ​ല, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം രാ​ജേ​ഷ് വാ​ളി​പ്ലാ​ക്ക​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഷി​ബു പൂ​വേ​ലി, പാ​ലാ ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ ബി​നു പു​ളി​ക്ക​ക​ണ്ടം, ഇ​ന്ദു പ്ര​കാ​ശ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍, കോ​ള​നി നി​വാ​സി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.