ചെറുപുഴ: മരത്തിൽനിന്നു വീണ് ഗൃഹനാഥൻ മരിച്ചു. മീന്തുള്ളിയിലെ പുതുശേരി ഈനാസ് (54) ആണു മരിച്ചത്. ചൊവ്വാഴ്ച രാവിലെ പട്ടത്തുവയലിലെ കൃഷിയിടത്തിൽ മരക്കൊമ്പ് വെട്ടിമാറ്റുന്നതിനിടെ വീണു പരിക്കേൽക്കുകയായിരുന്നു.
ഏറെസമയം കഴിഞ്ഞിട്ടും ഈനാസ് വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം കോഴിച്ചാൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ സംസ്കരിച്ചു. ഭാര്യ: ലിസി. മക്കൾ: ദിവ്യ, ദീപ്തി, ദീപു.
മരത്തിൽനിന്നു വീണ് ഗൃഹനാഥൻ മരിച്ചു
10:22 PM Oct 05, 2022 | Deepika.com