ല​ഹ​രി​ക്കെ​തി​രേ കാ​മ്പ​യി​നു​മാ​യി വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്

10:22 PM Oct 05, 2022 | Deepika.com
വാ​ഴൂ​ർ: കേ​ര​ളം ആ​ർ​ജി​ച്ച ഉ​യ​ർ​ന്ന ജീ​വി​ത നി​ല​വാ​ര​ത്തി​നും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യ്ക്കും ഭീ​ഷ​ണി​യാ​യ ല​ഹ​രി​ക്കെ​തി​രേ വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ലു​ള്ള സ്കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക-​ര​ക്ഷാ​ക​ർ​തൃ പ്ര​തി​നി​ധി​ക​ൾ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ​ക്കാ​യി ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​കേ​ഷ് കെ. ​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഷാ​ജി പാ​മ്പൂ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാ​രാ​യ പി.​എം. ജോ​ൺ, ല​താ ഷാ​ജ​ൻ, മെം​ബ​ർ​മാ​രാ​യ ഗീ​ത എ​സ്. പി​ള്ള, ബി. ​ര​വീ​ന്ദ്ര​ൻ നാ​യ​ർ, ശ്രീ​ജി​ത് വെ​ള്ളാ​വൂ​ർ, ല​താ ഉ​ണ്ണി​കൃ​ഷ്ണ​ൻ, മി​നി സേ​തു​നാ​ഥ്, വ​ർ​ഗീ​സ് ജോ​സ​ഫ്, ഒ.​ടി. സൗ​മ്യാ​മോ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ പി. ​രാ​ജേ​ഷ്, ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ ജെ​യ്മി ജേ​ക്ക​ബ് എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു.