കാഞ്ഞിരപ്പള്ളി: ശാസ്ത്ര സാഹിത്യ പരിഷത്ത് കോട്ടയം ജില്ലാ യുവ സമിതിയുടെ നേതൃത്വത്തിൽ ദ്വിദിന സഹവാസ ക്യാമ്പ് എട്ട്, ഒന്‍പത് തീയതികളിൽ എരുമേലി കെടിഡിസി പിൽഗ്രിം സെന്ററിൽ നടക്കും. വിവിധ അക്കാദമിക് - കലാ-കായിക പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്ന ക്യാമ്പിന്റെ നടത്തിപ്പിനായുളള സംഘാടക സമിതി രൂപീകരിച്ചു. പരിഷത്ത് മേഖലാ സെക്രട്ടറി എൻ. സോമനാഥന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ കമ്മിറ്റിയംഗം എം.എ. റിബിൻ ഷാ, എരുമേലി പഞ്ചായത്തംഗങ്ങളായ കെ.ആർ. അജേഷ്, പി.എ. ഷാനവാസ്, പരിഷത്ത് കാഞ്ഞിരപ്പള്ളി മേഖല ഭാരവാഹികളായ എം.എ. സജികുമാർ, സുരേഷ് കുമാർ, അനീഷാ അഭിലാഷ്, നാദിർഷാ, റെജി തോപ്പിൽ എന്നിവർ പ്രസംഗിച്ചു.
കെ.ആർ. അജേഷ് - ചെയർമാൻ, എം.എ. റിബിൻ ഷാ - ജനറൽ കൺവീനർ, എൻ. സോമനാഥൻ - ട്രഷറർ എന്നിവർ ഭാരവാഹികളായ 51 അംഗ സംഘാടക സമിതിയെ തെരഞ്ഞെടുത്തു. പങ്കെടുക്കാൻ താത്്പര്യമുള്ള യുവജനങ്ങൾ 94460 39373, 62827 05843 എന്നീ നമ്പരുകളിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് യുവസമിതി ജില്ലാ കൺവീനർ അലോക് ദാസ്, ചെയർപേഴ്സൺ ഗായത്രി ദേവി എന്നിവർ അറിയിച്ചു.
റബർപ്പാലിൽനിന്ന് മൂല്യവർധിത
ഉത്പന്ന നിർമാണം
കോട്ടയം: വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള ചങ്ങനാശേരി കോമണ്‍ ഫെസിലിറ്റി സർവീസ് സെന്ററിൽ 12, 13 തീയതികളിൽ റബർ പാലിൽ നിന്നും വിവിധതരം ഉത്പന്നങ്ങൾ നിർമിക്കുന്ന പരിശീലന പരിപാടി സംഘടിപ്പിക്കും. ഫോണ്‍: 0481 2720311, 9744665687, 9846797000
ദ്വിദിന സഹവാസ ക്യാമ്പ്
10:22 PM Oct 05, 2022 | Deepika.com