ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു
01:32 AM Oct 04, 2022 | Deepika.com
വാമനപുരം: നദിയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു. കാരേറ്റ് പൂപ്പുറം ആയില്യം വില്ലയിൽ സുനിൽകുമാറിന്റെയും സംഗീതയുടെയും മകൻ അഭിനവ് (18) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചിന് അഭിനവ് സുഹൃത്തുക്കളുമൊത്ത് നദിയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. ഉടൻ തന്നെ സുഹൃത്തുക്കൾ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.