പിഎസ് സി അഭിമുഖം 12 മുതൽ 14 വരെ
12:57 AM Oct 04, 2022 | Deepika.com
കാസർഗോഡ്: 2019 ഡിസംബര്‍ 11, ഡിസംബര്‍ 30 തീയതിയിലെ ഗസറ്റ് വിജ്ഞാപന പ്രകാരം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (സംസ്കൃതം) എന്‍സിഎ-എസ് സി, മുസ്ലിം (കാറ്റഗറി നമ്പര്‍. 373/19, 374/19), ഹൈസ്കൂള്‍ ടീച്ചര്‍ (മാത്തമാറ്റിക്സ്) (മലയാളം മീഡിയം) എന്‍സിഎ-എല്‍സി/എഐ, ഹിന്ദു നാടാര്‍ (കാറ്റഗറി നമ്പര്‍. 370/19, 371/19), ഹൈസ്കൂള്‍ ടീച്ചര്‍ (നാച്ചുറല്‍ സയന്‍സ്) എന്‍സിഎ-എസ്ഐയുസി നാടാര്‍ (കാറ്റഗറി നമ്പര്‍ 446/19) എന്നീ തസ്തികകളിലേക്ക് അപേക്ഷ നല്കി വെരിഫിക്കേഷന് പൂര്‍ത്തീകരിച്ച യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് 12,13,14 തിയതികളില്‍ പബ്ലിക് സര്‍വീസ് കമ്മീഷന്റെ കാസര്‍ഗോഡ് ജില്ലാ ഓഫീസില്‍ അഭിമുഖം നടത്തും. ഡൗണ്‍ലോഡ് ചെയ്തെടുത്ത മെമ്മോയുമായി നിശ്ചിയിച്ച ദിവസം അഭിമുഖത്തിന് എത്തണമെന്ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന് ജില്ലാ ഓഫീസര്‍ അറിയിച്ചു.