ശുചീകരണം നടത്തി
12:51 AM Oct 04, 2022 | Deepika.com
കേളകം: റോയൽ റസിഡൻസ് അസോസിയേഷനിലെ അംഗങ്ങൾ ഗാന്ധിജയന്തിയുടെ ഭാഗമായുള്ള പരിസര ശുചീകരണത്തിൽ പുളിക്കാംവയൽ, ഐടിസി, ടാഗോർ റോഡ് എന്നിവയുടെ ഇരുവശങ്ങളിലും ഉണ്ടായിരുന്ന മാലിന്യം നീക്കം ചെയ്യുകയും കാടു വെട്ടിവൃത്തിയാക്കുകയും ചെയ്തു. കേളകം പഞ്ചായത്തംഗം ബിജു ചാക്കോ ഉദ്ഘാടനം നിർവഹിച്ചു. എം.എം. ബെന്നി, ബിനോയ് തേൻകുളം, ഷാജു തടത്തിൽ, ബെന്നി തടത്തിൽ, സജി കല്ലിങ്കൽ, ബിജു വലിയപറമ്പിൽ, മാത്യു ചിറ്റടിയിൽ, രജീഷ് പൂന്തോട്ടത്തിൽ, ജോസ് തടത്തിൽ, തങ്കച്ചൻ പുന്നക്കാപ്പുഴ, ജോയ് മൂസാപ്പിള്ളി, ബെന്നി താന്നിക്കൽ, ജോണി തടത്തിൽ, ജോഷ്ബിൻ പനികുളം, റോഷൻ കാരിക്കമ്പിൽ, എൽദോ തെക്കൻ ചേരിയിൽ തുടങ്ങിയവർ പങ്കെടുത്തു.