ഇരിട്ടി: ഇരിട്ടി വൈഎംസിഎ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബ സംഗമവും കേരള റീജൺ ആക്ടിംഗ് ചെയർമാൻ ജിയോ ജേക്കബ് ഉദ്ഘാടനം ചെയ്തു. സണ്ണി ജോസഫ് എംഎൽഎ മുഖ്യാതിഥിയായിരുന്നു . പ്രസിഡന്റ് ബേബി തോലാനി അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് എം.ജെ. മാത്യു മണ്ഡപത്തിൽ നയപ്രഖ്യാപനം നടത്തി. കണ്ണൂർ സബ് റീജൺ ചെയർമാൻ രാജു ചെരിയൻകാല ഭാരവാഹികൾക്കും ദേശീയ നിർവാഹക സമിതി അംഗം നോർത്ത് സോൺ കോ -ഓർഡിനേറ്റർ ഇമ്മാനുവൽ ജോർജ് പുതിയ അംഗങ്ങൾക്കും പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ദേശീയ പ്രോപ്പർട്ടി കമ്മിറ്റി അംഗവും ഇരിട്ടി സബ് റീജൺ ചെയർമാൻ ഇലക്ടുമായ ജസ്റ്റിൻ കൊട്ടുകാപ്പള്ളി സേവന പദ്ധതി ഉദ്ഘാടനം ചെയ്തു. ഇൻഫോസിസ് അക്ഷയശ്രീ കർഷക അവാർഡ് ജേതാവ് ജോസ്ലറ്റ് മാത്യുവിനെ ആദരിച്ചു. ദേശീയ പ്രോപർട്ടി കമ്മിറ്റി അംഗം മത്തായി വീട്ടിയാങ്കൽ, കണ്ണൂർ സബ് റീജിയൻ ചെയർമാൻ ടോമി കണിവേലിൽ, ഇരിട്ടി സബ് റിജീയൻ വൈസ് ചെയർമാൻ ഇലക്ട് ജോസ് ആവണംകോട്, ജനറൽ കൺവീനർ ഇലക്ട് ബിജു പോൾ, ബെന്നി ജോസഫ് പുക്കോടിയിൽ, പ്രോഗ്രാം കൺവീനർ സണ്ണി കൂറുമുള്ളംതടം, സെക്രട്ടറി ഷിന്റോ മാത്യു എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: എം.ജെ.മാത്യു -പ്രസിഡന്റ്, ഷിന്റോ മാത്യു -സെക്രട്ടറി, ഷാജി ജോസ് കുറ്റിയിൽ -ട്രഷറർ.
വൈഎംസിഎ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി
12:51 AM Oct 04, 2022 | Deepika.com