സ്തനാർബുദ ബോധവത്കരണ ക്ലാസ്
12:51 AM Oct 04, 2022 | Deepika.com
കണ്ണൂർ: കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റി നടത്തുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന തീവ്ര സ്തനാർബുദ ബോധവത്കരണ പരിപാടികളുടെ ഭാഗമായി ഇരട്ടി മഹാത്മാഗാന്ധി കോളജ് എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്തനാർബുദ ബോധവത്കരണ ക്ലാസ് നടത്തി. മഹാത്മാഗാന്ധി കോളജ് എൻഎസ്എസ് കോ -ഓർഡിനേറ്റർ പ്രഫ. ജിതേഷ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സിന്ധു, ശ്രേയ, നിരഞ്ജന എന്നിവർ പ്രസംഗിച്ചു. മലബാർ കാൻസർ കെയർ സൊസൈറ്റി മെഡിക്കൽ ഓഫീസർ ഡോ. ഹർഷ ഗംഗാധരൻ നേതൃത്വം നൽകി. അഞ്ചിന് കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റിയുടെയും പാനൂർ കണ്ണംകോട് ശ്രീനാരായണ എഡ്യൂക്കേഷൻ ആൻഡ് കൾച്ചറൽ സെന്ററിന്റേയും സംയുക്താഭിമുഖ്യത്തിൽ രാവിലെ 10.30ന് സ്തനാർബുദ ബോധവത്കരണ ക്ലാസ്.