പാചക വാതകം തുറന്നുവിട്ട് മാതാപിതാക്കളെയും ഭാര്യയേയും കൊല്ലാൻ ശ്രമം : സിവിൽ എക്സൈസ് ഓഫീസർ അറസ്റ്റിൽ
12:51 AM Oct 04, 2022 | Deepika.com
ഇരിട്ടി: മാതാപിതാക്കളെയും ഭാര്യയെയും പാചക വാതക സിലിണ്ടർ തുറന്നുവിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ സിവിൽ എക്സൈസ് ഓഫിസർ അറസ്റ്റിൽ. പെരുമ്പറമ്പ് സ്വദേശിയും മട്ടന്നൂർ എക് സൈസ് ഓഫിസിലെ സിവിൽ എക്സ് സൈസ് ഓഫിസറുമായ മധു (48) വിനെയാണ് ഇരിട്ടി സിഐ കെ.ജെ. ബിനോയ് അറസ്റ്റ് ചെയ്തതത്. വധ ശ്രമത്തിന് കേസെടുത്ത് മധുവിനെ റിമാൻഡ് ചെയ്തു. ഞായറാഴ്ച രാവിലെ പാചകവാതകം തുറന്നുവിട്ട് മൂന്നുപേരെയും അടുക്കളയിൽ അടച്ചു പൂട്ടിയെന്നാണ് പരാതി. പിന്നീട് ഭാര്യ ശരിക സ്റ്റൂൾ കൊണ്ട് വാതിലിന്റെ പൂട്ട് അടിച്ചു തകർത്ത് മാതാപിതാക്കളെയും പുറത്തെത്തിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.