പാൽ ലോറി നിയന്ത്രണംവിട്ട് 10 കടകള്‍ തകര്‍ത്തു
12:51 AM Oct 04, 2022 | Deepika.com
കണ്ണൂർ: പാല് ലോറി നിയന്ത്രണം വിട്ട് പാഞ്ഞു കയറി പത്തു കടകൾ തകർന്നു. നാല് വൈദ്യുത തൂണും ഇടിച്ചിട്ടു. ഇന്നലെ പുലര്‍ച്ചെ രണ്ടോടെ കണ്ണൂര്‍-കൂത്തുപറമ്പ് റോഡിലെ ചാല മാര്‍ക്കറ്റിലാണ് അപകടം. കോഴിക്കോട് നിന്ന് പാലുമായി വന്ന ലോറി പന്നോന്നേരിയില്‍ പാല് വിതരണം ചെയ്ത് മടങ്ങുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്. വൈദ്യുതി തൂണുകൾ തകര്‍ന്ന ഉടന്‍ പരിസരവാസികള്‍ വിവരമറിയിച്ചതിനെ തുടർന്ന് ലൈൻമാൻ വൈദ്യുതി ബന്ധം വിഛേദിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെയായത് കൊണ്ട് മാർക്കറ്റിൽ ആളുകളില്ലാതിരുന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്.