അഗളി : അട്ടപ്പാടി ജെല്ലിപ്പാറ പുതുജീവൻ അഗതി മന്ദിരത്തിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാൾ ആഘോഷിച്ചു. ഫാ. ജോമേഷിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. ഫാ.ഫിജോ തിരുനാൾ സന്ദേശം നല്കി. പുതുജീവൻ അഗതി മന്ദിരത്തോടു ചേർന്നുനില്ക്കുന്ന അയൽക്കാർ, സിറ്റേഴ്സ്, വികാരിച്ചന്മാർ എന്നിവർ സംബന്ധിച്ചു.
തിരുനാളിനോട് അനുബന്ധിച്ചു ആശ്രമത്തോടു ചേർന്നുള്ള കുടുംബങ്ങളെ സംയോജിപ്പിച്ചു തെരേസ്യൻ കൂട്ടായ്മയ്ക്കു രൂപം നല്കി. കൂട്ടായ്മയുടെ ഉദ്ഘാടനം ജെല്ലിപ്പാറ മലങ്കര ദേവാലയത്തിലെ വികാരി ഫാ. ബിജു പരിസര പ്രദേശത്തെ എബ്രഹാം - ട്രീസ ദന്പതികൾക്കു ദീപം പകർന്നു നല്കി ഉദ്ഘാടനം ചെയ്തു.
വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാൾ ആഘോഷിച്ചു
12:21 AM Oct 04, 2022 | Deepika.com