ചങ്ങനാശേരി: കേന്ദ്ര കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങളടക്കം നിരവധി പുരസ്കാരങ്ങൾക്ക് അർഹനായ പരേതനായ പ്രഫ. മാധവന് പിള്ളയുടെ ഗ്രന്ഥശേഖരം നഗരസഭാ ലൈബ്രറിക്ക് കൈമാറി.
അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളായ യമുന മാധവന്‍പിള്ള, വിദ്യ എന്നിവരില്‍നിന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ സന്ധ്യാ മനോജ് ഗ്രന്ഥശേഖരം ഏറ്റുവാങ്ങി.
നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാൻമാരായ അഡ്വ. മധുരാജ്, കുഞ്ഞുമോള്‍ സാബു, ലൈബ്രേറിയന്‍ ശ്രീകുമാര്‍, മുന്‍ നഗരസഭാംഗം എന്‍.പി. കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
സാങ്കേതിക വിദ്യാധിഷ്ഠിത കൃഷി പദ്ധതി ഉദ്ഘാടനം ഇന്ന്
കോട്ടയം: സഹകരണ മേഖലയിലെ സാങ്കേതിക വിദ്യാധിഷ്ഠിത കൃഷി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം അഞ്ചിനു ആനിക്കാട് റീജണല്‍ ഫാര്‍മേഴ്സ് സഹകരണബാങ്ക് അങ്കണത്തില്‍ മന്ത്രി വി.എന്‍. വാസവന് നിര്‍വഹിക്കും.
ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ, സംസ്ഥാന ആസൂത്രണബോര്‍ഡ് കാര്‍ഷിക-സഹകരണവിഭാഗം മേധാവി എസ്.എസ്. നാഗേഷ്, സഹകരണസംഘം രജിസ്ട്രാര്‍ അലക്സ് വര്‍ഗീസ്, ജില്ലാപഞ്ചായത്തംഗം ടി.എന്‍. ഗിരീഷ്കുമാര്‍, പള്ളിക്കത്തോട് പഞ്ചായത്ത് പ്രസിഡന്റ് ആശാ ഗിരീഷ് എന്നിവര്‍ പ്രസംഗിക്കും.
പ്രഫ. മാധവന്‍പിള്ളയുടെ ഗ്രന്ഥശേഖരം നഗരസഭാ ലൈബ്രറിക്കു കൈമാറി
12:14 AM Oct 04, 2022 | Deepika.com