കോട്ടയം: ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ക്ലബുകളെ പങ്കെടുപ്പിച്ചു ചങ്ങനാശേരി എസ്ബി കോളജില്‍ സംഘടിപ്പിച്ച സെവന്‍സ് ഫുട്ബോളില്‍ കിടങ്ങൂര്‍ ഫിനിക്സ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് ജേതാക്കള്‍.
ചങ്ങനാശേരി യുവാ ക്ലബ് രണ്ടാം സ്ഥാനവും പാറമ്പുഴ മിലാഗ്രോസ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് മൂന്നാം സ്ഥാനവും നേടി. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് യഥാക്രമം 25,000, 15000, 10000 രൂപയായിരുന്നു സമ്മാനം. വിജയികള്‍ക്ക് ജോബ് മൈക്കിള്‍ എംഎല്‍എ സമ്മാനങ്ങൾ വിതരണം ചെയ്തു.
സമാപനചടങ്ങിന് യുവജനക്ഷേമ ബോര്‍ഡംഗം റോണി മാത്യു അധ്യക്ഷത വഹിച്ചു. നഗരസഭാംഗം ബീന ജിജിന്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ എസ്. ഉദയകുമാരി, യൂത്ത് കോ- ഓര്‍ഡിനേറ്റര്‍ സബില്‍ ബാബു, വിവിധ ക്ലബ് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
ക്വിസ് മത്സരം നടത്തി
കോട്ടയം: കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് അക്കാഡമിക് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഗാന്ധി ജയന്തി ദിനത്തില്‍ സംസ്ഥാന വ്യാപകമായി വിവിധ ഉപജില്ലകളില്‍ ക്വിസ് മത്സരം നടത്തി. എല്‍പി, യുപി, എച്ച്എസ്, എച്ച്എച്ച്എസ്എസ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ മത്സരത്തില്‍ സ്കൂള്‍ തലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ കുട്ടികള്‍ പങ്കെടുത്തു.
ചങ്ങനാശേരിയില്‍ ജില്ലാ പ്രസിഡന്റ് വര്‍ഗീസ് ആന്റണിയും ഈരാറ്റുപേട്ടയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി. ഷാജിമോനും കോട്ടയം ഈസ്റ്റ് ഉപജില്ലയില്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജേക്കബ് ചെറിയാനും ഉദ്ഘാടനം ചെയ്തു. മൗണ്ട് കാര്‍മല്‍ ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് എ.എസ്. സിസ്റ്റര്‍ ജെയിന് ഗാന്ധിജയന്തി ദിന സന്ദേശം നല്കി. കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ ജൂലിയസ് ചാക്കോ വിജയികള്‍ക്ക് കാഷ് അവാര്‍ഡ് നല്കി. ജില്ലാ സെക്രട്ടറി മനോജ് വി. പോള്‍, എബിസണ്‍ കെ. ഏബ്രഹാം, സാബു കെ. ഏബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു.
സെവന്‍സ് ഫുട്ബോള്‍ വിജയികള്‍
12:14 AM Oct 04, 2022 | Deepika.com