ചങ്ങനാശേരി: വന്ധ്യത നിവാരണ ഗര്‍ഭാശയ രോഗനിര്‍ണയ ക്യാമ്പ് ഒക്ടോബര്‍ 7, 8, 9, 10 തീയതികളില്‍ ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ നാലുവരെ ഏബ്രഹാംസ് ഇന്‍ഫെര്‍ട്ടിലിറ്റി റിസര്‍ച്ച് സെന്ററില്‍ നടക്കും. പ്രശസ്ത ഡോക്ടര്‍മാരായ ഡോ. സാം പി. ഏബ്രഹാം, ഡോ. ബിജോ സാം ഏബ്രഹാം എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്‍കും. ലാബ്, സ്കാന്‍, IVF, Lap സര്‍ജറി ഇവ മിതമായ നിരക്കില്‍ ലഭിക്കുന്നതാണ്. മറ്റ് കണ്‍സള്‍ട്ടേഷനുകള്‍ സൗജന്യമായി ലഭിക്കുന്നതാണ്. 9562361561 എന്ന നമ്പറില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം.
രജത ജൂബിലി സംഗമം ഇന്ന്
ചങ്ങനാശേരി: പായിപ്പാട് യുസിടിഇ ബിഎഡ് കോളജ് 1996-97 വര്‍ഷ ബാച്ചിന്റെ രജത ജൂബിലി സംഗമം സാരസ്വതം 97 ഇന്ന് കോളജ് ഹാളില്‍ നടക്കും. രാവിലെ ഒമ്പതിന് ചേരുന്ന യോഗം പ്രിന്‍സിപ്പല്‍ ഡോ. എസ്. രാജശ്രീ ഉദ്ഘാടനം ചെയ്യും.
97 ബാച്ചില്‍ ചെയര്‍മാനായിരുന്ന ബാബു ചേരന് അധ്യക്ഷത വഹിക്കും. പൂര്‍വാധ്യാപകരെ യോഗത്തില്‍ ആദരിക്കും. ബാച്ചിലെ ഉന്നത ബിരുദങ്ങളും അവാര്‍ഡുകളും നേടിയവരെ യോഗത്തില്‍ അനുമോദിക്കും.
ഏബ്രഹാംസ് ഇന്‍ഫെര്‍ട്ടിലിറ്റി റിസര്‍ച്ച് സെന്ററില്‍ വന്ധ്യത നിവാരണ, ഗര്‍ഭാശയ രോഗനിര്‍ണയ ക്യാമ്പ്
12:14 AM Oct 04, 2022 | Deepika.com