നെടുമങ്ങാട് : ആനാട് പെരിങ്ങാവൂർ ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നവരാത്രി പൂജകളോട് അനുബന്ധിച്ച് മേൽശാന്തി ഉമേഷ് പോറ്റിയുടെ കാർമികത്വത്തിൽ ഭഗവതിസേവ നടത്തി. നാളെ രാവിലെ ഏഴിന് അധ്യാപകനായ പെരിങ്ങാവൂർ മഠത്തിൽ മധുകുമാര ശർമ കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം കുറിയ്ക്കും.
നെടുമങ്ങാട്: തോട്ട്മുക്ക് ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ നാളെ രാവിലെ 8.30ന് പ്രഫ. ഉത്തരംകോട് ശശി വിദ്യാരംഭത്തിനു നേതൃത്വം നൽകും. വിദ്യാരംഭത്തിൽ പങ്കെടുക്കാനുള്ള കുട്ടികളുടെ പേര് വിവരം ക്ഷേത്ര കമ്മിറ്റിയെ അറിയിക്കണം. പുസ്തകപൂജ, ആയുധപൂജ, വാഹനപൂജ എന്നിവയും നടക്കും.
നെടുമങ്ങാട്: കരുപ്പൂര് ശ്രീഭദ്രകാളി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നാളെ രാവിലെ ക്ഷേത്ര മേൽശാന്തി ശങ്കരൻ നമ്പൂതിരി കെ.വി. കാരക്കാട്ടില്ലം കുട്ടികൾക്ക് ആദ്യാക്ഷരം പകർന്നു കൊടുക്കും. ആയുധപൂജയും വാഹനപൂജയും നടത്തും. വിദ്യാരംഭത്തിൽ പങ്കെടുക്കാനുള്ളവർ രാവിലെ 8.30ന് ക്ഷേത്രസന്നിധിയിൽ എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു.
വിദ്യാരംഭ ചടങ്ങുകൾ നാളെ
11:56 PM Oct 03, 2022 | Deepika.com